History

ക്ഷേത്രചരിത്രം

ക്ഷേത്രചരിത്രം

1936-ൽ മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമവർമ്മ തിരുവിതാംകൂർ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതിനുമുമ്പ്, 42 ഈഴവ കുടുംബങ്ങൾ സ്വതന്ത്രമായി വർഷങ്ങളോളം പട്ടത്താനം ക്ഷേത്രം ആരാധിക്കുകയും പരിപാലിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു.

ഈഴവ സമുദായത്തിലെ ഫ്യൂഡൽ പ്രഭുക്കന്മാരുടെ സാമ്പത്തിക സഹായത്തോടെയാണ് ക്ഷേത്രം മുമ്പ് അഭിവൃദ്ധി പ്രാപിച്ചത്. തുടക്കം മുതൽ സ്ത്രീ ഭക്തർക്ക് നൽകിവരുന്ന ബഹുമാനവും തുല്യതയും അനുകരണീയമായ ഒരു പാരമ്പര്യമാണ്.

രേഖകൾ പ്രകാരം ക്ഷേത്രം പരിപാലിച്ചിരുന്ന നിരവധി ഭക്തരിൽ ചില പ്രമുഖ പ്രഭുക്കന്മാർ:
ശ്രീ വെളിയിൽ പുത്തൻ വീട്ടിൽ അയ്യപ്പൻ നാരായണൻ,
ശ്രീ ഇടയില വീട്ടിൽ ശങ്കരൻ വേലുപ്പണിക്കർ,
ശ്രീ കുളങ്ങര വീട്ടിൽ ശ്രീ കുഞ്ഞാടി,
ശ്രീ അമ്പാടി നാരായണൻ,
ശ്രീ അച്യുത പണിക്കർ തുടങ്ങിയവർ.

ഒടുവിൽ, 1939-ൽ, നാൽപ്പത്തിരണ്ട് പരിചാരക കുടുംബങ്ങളുടെ അഭ്യർത്ഥനപ്രകാരം, ക്ഷേത്രം എസ്എൻഡിപി, ശാഖ നമ്പർ 450 ന് കൈമാറുകയും, ശ്രീനാരായണ ഗുരുവിൻ്റെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 'ശ്രീ വിലാസം കോവിൽ' എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

ക്ഷേത്രഭൂമി

ക്ഷേത്രം വക ഭൂമിയെ സംബന്ധിക്കുന്ന രേഖകൾ ക്ഷേത്രപ്രമാണത്തിലുണ്ട്‌. കൊ: വർഷം1080 മീനം 5 നു 41 വീട്ടുകാർ ചേർന്ന് കുന്നുവിളക്കാരിൽ നിന്ന് വിലക്ക്‌ വാങ്ങി. തെങ്ങുവിള പുരയിടത്തിൽ മുറി 1 പകുതി 52സെന്റ്‌ ഭൂമി വടക്കും 52 സെന്റ്‌ ഭൂമിതെക്കുമായി മൊത്തത്തിൽ ക്ഷേത്രത്തിനു 1ഏക്കർ 4സെന്റ്‌ ഭൂമിയാണു ആദ്യകാലത്ത്‌ ഉണ്ടായിരുന്നത്‌. വടക്ക്‌ ഭാഗത്ത്‌ കിടക്കുന്ന ഭൂമിനാരായണൻ മേസ്ത്രി (അമർജ്ജ്യോതി) വേലുപണിക്കരിൽ നിന്നും വിലക്ക്‌ വാങ്ങി ശാഖക്ക്‌ ദാനമായി നൽകിയതാണു1941ൽക്ഷേത്രവും ക്ഷേത്രഭൂമിയും അന്നത്തെ ശാഖാപ്രസിഡന്റ്‌ ആയിരുന്ന കുളങ്ങരവീട്ടിൽ കുഞ്ചാദി പേർക്ക്‌ ക്ഷേത്രപ്രസിഡന്റായിരുന്ന അച്യുതപണിക്കർ എഴുതി കൊടുക്കുന്നു. അതോടെ ക്ഷേത്രവും ഭൂമിയും എസ്‌ എൻ ഡി പി യോഗത്തിന്റേതായി മാറി ഇന്ന് ഇതിന്റെയെല്ലാം അവകാശി എസ്‌ എൻ ഡി പി യോഗമാണു.

1945 ൽ ശാഖയുടെ ഉടമസ്ഥതയിലായിരുന്ന പട്ടത്താനം എസ്‌ എൻ ഡി പി എൽ പി സ്ക്കൂളും സ്ക്കൂൾ നിൽക്കുന്നസ്ഥലവും ശാഖ ഒരു പ്രതിഫലവും പറ്റാതെ സർക്കാരിനു വിട്ടു കൊ ടുത്തു ഒരു കരാർ മാത്രമേ ഉണ്ടായിരുന്നുള്ളു സ്ക്കൂളിന്റെ പേരു മാറ്റാൻ പാടില്ല അത്‌ സർക്കാർ അംഗീകരിച്ചു. ഇന്ന് സ്ക്കൂൾ ഗവ:എസ്‌ എൻ ഡി പി യു പി സ്ക്കൂൾ ആണു പിൽക്കാലത്ത്‌ എൽ പി യു പി ആയി ഉയർത്തപ്പെട്ടു. 1975 ൽ ഒ മാധവൻ 2 സെന്റ്‌ ഭൂമി ശാഖക്ക്‌ ദാനമായി നൽകി.അതും ക്ഷേത്രഭൂമിയായി നില നിൽക്കുന്നു

ക്ഷേത്രപുനരുദ്ധാരണം

ക്ഷേത്രത്തിന്റെ ചരിത്രം പരിശോധിച്ചാൽ മൂന്ന് പുനരുദ്ധാരണം നടന്നിട്ടുണ്ട്‌. 1905ലെ ക്ഷേത്രപ്രമാണത്തിൽ ക്ഷേത്രപുനരുദ്ധാരണം 1905നു മുൻപ്‌ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌ അന്നത്തെ ക്ഷേത്രം തനി നാടൻ രീതിയിൽ നടൂക്ക്‌ എഴി അടിച്ച ഒരു ശ്രീകോവിലും ചെറിയ ചുറ്റ്‌ മതിലും മതിലിനു ചുറ്റാകെ മതിലിൽ തന്നെ പണിഞ്ഞ്‌ വച്ചിരിക്കുന്ന ചിരാതുകളും ഒക്കെയായി ഗ്രാമീണഭംഗി തുളുമ്പുന്ന ക്ഷേത്രം ആയിരുന്നു.

1960 ൽ ഈ ക്ഷേത്രം പുതുക്കി പണിതു(രണ്ടാം പുനരുദ്ധാരണം).കേരളീയ വാസ്തു മാറി തമിഴ്‌നാട്‌ ശൈലിയിൽ കോൺക്രീറ്റ്‌ ശ്രീകോവിലും ചുറ്റുമതിലും പാട്ടമ്പലും വന്നു.

2015 ൽ തെരഞ്ഞെടുപ്പിലൂടെ ഭരണത്തിൽ വന്ന കെ ചന്ദ്രപബാലൻ പ്രസിഡന്റും ദിലീപ്കുമാർ സെക്രട്ടറിയുമായ ശാഖാഭരണസമിതി ക്ഷേത്രപുനരുദ്ധാരണത്തിനു തീരുമാനമെടുത്തു. ജെ വിമലകുമാരി ജനറൽ കൺവീനർ ആയും ദിലീപ്കുമാർ ചെയർമാനായും ഒരു ബൃഹത്തായ കമറ്റിക്ക്‌ രൂപം കൊടുത്തു4കോടിബഡ്ജറ്റോടു കൂടിയക്ഷേത്രം 2020 ൽ പുന: പ്രതിഷ്ഠ നടത്തി 2024 ആദരണിയനായ എസ്‌ എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ക്ഷേത്രസമർപ്പണം നടത്തി. ഒരു വനിത ജെ വിമലകുമാരി നേതൃത്വം കൊടുത്ത്‌ പൂർത്തിയാക്കിയ ക്ഷേത്രമെന്ന സവിശേഷത കൂടി ഈ ക്ഷേത്രത്തിനുണ്ട്‌.

എട്ട് ശുഭവസ്തുക്കളുടെ ഉപയോഗം ഉൾപ്പെടുന്ന അപൂർവ സംഖ്യാ പ്രവചന രീതിയായ അഷ്ടമംഗല ദേവപ്രശ്നം അനുസരിച്ച്, വരും കാലങ്ങളിൽ ക്ഷേത്രം ഒരു 'മഹാ ക്ഷേത്ര'മായി മാറുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ഉദാരമതികളായ ശ്രീ സുബ്രഹ്മണ്യ സ്വാമി ഭക്തരുടെ സംഭാവനകൾ ഉപയോഗിച്ച് 3.5 കോടി രൂപ കണക്കാക്കിയ ക്ഷേത്രം നിലവിൽ പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നു. ഏഴ് ഉപസമിതികൾ അടങ്ങുന്ന നിലവിലെ നവീകരണ സമിതിയുടെ തലവൻ ശ്രീ എച്ച് ദിലീപ് കുമാർ, ജനറൽ കൺവീനർ ശ്രീമതി ജെ വിമല കുമാരി, നാല് ശാഖകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവരാണ്.

ഭരണസംവിധാനം

പട്ടത്താനത്തെ മുഴുവൻ ഈഴവരെയും ഉൾപ്പെടുത്തി ആദ്യം ഉണ്ടായ ശാഖയാണു പട്ടത്താനം ശ്രീവിലാസം എസ്‌ എൻ ഡി പി ശാഖ. 1941 ൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെസ്വത്തായിരുന്ന 1 ഏക്കർ 4 സെന്റ്ഭൂമി 450 ആം നമ്പർ ശാഖക്ക്‌ ദാനമായി നൽകി പട്ഞ്ഞാറു എസ്‌ എൻ കോളേജ്‌ മുതൽ കിഴക്ക്‌ അയത്തിൽ വരെയും വടക്ക്‌ കടപ്പാക്കട വരെയുംതെക്ക്‌ മാടൻനടവരെയുമുള്ള ഈഴവർ 450 ശഖയിൽ പെട്ടവരായിരുന്നു.

ജനസംഖ്യ കൂടിയതോടെ ഭരണസൗകര്യാർത്ഥം 1995ൽ ശാഖ-450 ൽ നിന്നും 3 ശാഖകൾ കൂടി പിറവിയെടുത്തു. പട്ടത്താനം ഈസ്റ്റ്‌(ശാഖ-3837) പട്ടത്താനം വെസ്റ്റ്‌ (ആർ ശങ്കർ മെമ്മോറിയൽ ശാഖ-3965) പട്ടത്താനം നോർത്ത്‌ (തങ്കപ്പൻ മെമ്മോറിയൽ ശാഖ, കടപ്പാക്കട) പുതിയ ശാഖാരൂപീകരണത്തോടെ ക്ഷേത്രത്തിനു ഒരു ദേവസ്വം കമ്മറ്റി കൂടി രൂപികൃതമായി. 17 അംഗങ്ങളാണു ദേവസ്വം കമ്മറ്റിയിൽ ഉളളത്‌. പ്രസിഡന്റ്‌ സെക്രട്ടറി സ്ഥാനങ്ങൾ മാതൃശാഖ(450) വൈസ് പ്രസിഡന്റ്‌ ജോ സെക്രട്ടറി ട്രഷറർ എന്നീ മൂന്ന് സ്ഥാനങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ മൂന്ന് ശാഖക്കും മാറി മാറി ലഭിക്കും.

ശ്രീ അച്യുതപണിക്കർ
ദീർഘകാലം ഭരിച്ച ക്ഷേത്ര പ്രസിഡന്റ്‌ (1905-1941) 36 വർഷം
ദേവസ്വം കമ്മറ്റി
17 അംഗങ്ങളാണു ദേവസ്വം കമ്മറ്റിയിൽ ഉളളത്:

പ്രസിഡന്റ്‌,

സെക്രട്ടറി,

വനിതാ സംഘത്തിൽ നിന്നും ഒരാൾ,

ഭക്ത വനിതാസംഘത്തിൽ നിന്ന് ഒരാൾ(മാതൃശാഖ),

യൂണിയൻ പ്രതിനിധി,

3 എക്സിക്യൂട്ടിവ്‌ അംഗങ്ങൾ,

3 മാതൃ ശാഖകളിൽ നിന്നും 9 പേർ (3 പേർ വീതം)



3 വർഷം ആണ് ഒരു ഭരണസമിതിയുടെ കാലാവധി.

മറ്റു കമ്മിറ്റികളും സംഘടനകളും

Shakha – Branch committee

Devaswom committee

Vanitha Sankham – Women’s wing

Youth Movement

Bala Jana Yogam – Children’s wing